പീച്ചി. പീച്ചി ഗേറ്റ് മുതൽ ഡാമിന്റെ അടിവാരം വരെയുള്ള റോഡിന്റെ തകർച്ച പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഇറിഗേഷൻ എ.ഇ ക്ക് പരാതി നൽകി. അംബേദ്ക്കർ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പീച്ചിയിൽ നിന്നും ദേശീയപാതയിലേയ്ക്കുള്ള എളുപ്പമാർഗ്ഗം കൂടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. പീച്ചി മേഖല എക്‌സിക്യൂട്ടീവ് അംഗം രാഹുൽ അരമനയിൽ, മയിലാട്ടുംപാറ യൂണിറ്റ് സെക്രട്ടറി ക്ലിൻസ് പി. വർഗ്ഗീസ്, സബിൻ കെ.എം എന്നിവർ ചേർന്നാണ് പരാതി നൽകിയത്.


0 Comments