പട്ടിക്കാട്. പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി തൃശ്ശൂർ റെയിഞ്ച് ഡിഐജി അജിതാ ബീഗം ഫ്‌ളാഗ് ഓഫ് ചെയ്തു. പീച്ചി ഡാമിൽ എത്തിയാണ് റാലി സമാപിച്ചത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകും, ഡിഐജി അജിത ബീഗവും തൃശ്ശൂരിൽ നിന്നും സൈക്കിൾ റാലിയിൽ പങ്കെടുത്തു. തൃശ്ശൂരിലെ പ്രശസ്ത സൈക്കിൾ ക്ലബ്ബുകളിലെ റൈഡർമാരും റാലിയിൽ പ്രഥമ പങ്കാളിത്തം വഹിച്ചു. സൈക്കിൾ റാലിയിൽ പങ്കെടുത്തവർക്ക് പീച്ചി റോഡ് ജങ്ഷനിൽ എത്തിയപ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ ശീതളപാനീയവും ലഘുഭക്ഷണവും നൽകി. പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ, യൂത്ത് വിങ് ട്രഷറർ മണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബെന്നി കൊയപ്പറ്റയിൽ എന്നിവർ പങ്കെടുത്തു.
.jpeg)

0 Comments