പട്ടിക്കാട്. മണ്ണുത്തി സൊസൈറ്റി ഹാളിൽ നടക്കുന്ന 'ഉത്സാഹ് ' മഹിളാ കോൺഗ്രസ് ബ്ലോക്ക് കൺവെൻഷന്റെ ഭാഗമായി പാണഞ്ചേരി മണ്ഡലം മഹിളാ കോൺഗ്രസ് നേതൃയോഗം ചേർന്നു. പട്ടിക്കാട് രാജീവ് ഭവനിൽ നടന്ന യോഗം ജില്ലാ ജനറൽ സെക്രട്ടറി ശകുന്തള ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫസില നിഷാദ് അധ്യക്ഷയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ പ്രസംഗിച്ചു.
ഒക്ടോബർ 10 ന് നടക്കുന്ന കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ പങ്കെടുക്കും. യോഗത്തിൽ ജില്ലാ ഭാരവാഹികളായ സുശീല രാജൻ, ബിന്ദു ബിജു, റീന മേരി ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടി, ടി.വി ജോൺ, എ.സി മത്തായി, കെ.എം പൗലോസ്, ഓമന ശങ്കർ, ലിസി തിമോത്തി, ലിജി ജോയ്, സാലി തങ്കച്ചൻ, ജയ്മോൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


0 Comments