ക്ഷീരവികസന വകുപ്പിൽ അവസരം
സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്‌റ്റേറ്റ് ഡയറി മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്റർ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ https://www.cmd.kerala.gov.in വെബ്‌സൈറ്റോ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ https://dalrydevelopment.kerala.gov.in വെബ്‌സൈറ്റോ സന്ദർശിക്കുക.
മെഡിക്കൽ ഓഫീസർ നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് തൃശൂർ ജില്ലയിൽ ഈ സാമ്പത്തിക വർഷം പ്രസൂതിതന്ത്ര പദ്ധതിയിലേക്ക് താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. നിയമന കാലാവധി ജോയിൻ ചെയ്ത തീയതി മുതൽ 90 ദിവസം വരെയോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയോ, പദ്ധതി പൂർത്തിയാകുന്ന മുറക്കോ ഏതാണോ ആദ്യമെങ്കിൽ അതുവരെയായിരിക്കും. യോഗ്യത കേരളത്തിലെ അംഗീകൃത സർവകലാശാലകൾ നൽകുന്ന പ്രസൂതിതന്ത്രത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, കോപ്പികൾ സഹിതം ഒക്ടോബർ 21 ന് രാവിലെ 11.30 ന് തൃശൂർ വെസ്റ്റ് പാലസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഏകദിന ഫോട്ടോഗ്രഫി ശിൽപശാല 29 ന്
അസാപ് കേരളയുടെ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഒക്ടോബർ 29 ന് ഏകദിന ഫോട്ടോഗ്രഫി ശിൽപശാല സംഘടിപ്പിക്കുന്നു. പ്രായഭേദ്യമന്യേ ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ള ആർക്കും ശിൽപശാലയിൽ പങ്കെടുക്കാം. മുൻപരിചയം ആവശ്യമില്ല. വിദഗ്ധനായ ട്രെയിനർ നയിക്കുന്ന ശിൽപശാലയിൽ കോംപോസിഷൻ, ഐഎസ്ഒ, ലൈറ്റിംഗ്, എക്‌സ്‌പോഷർ, ഷട്ടർ സ്പീഡ് ടെക്‌നിക്‌സ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. താൽപര്യമുള്ളവർക്ക് https://bit.ly/asapcsptcrpgm എന്ന ലിങ്ക് വഴിയോ 9947797719, 7306661773 എന്നീ നമ്പറുകളിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.
വാഹനങ്ങൾ വാടകക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
തൃശ്ശൂർ താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകളിൽ ഫീൽഡ് പരിശോധനകൾ നടത്തുന്നതിനായി ഒരു വർഷത്തേക്ക് 9 വാഹനങ്ങൾ വാടകക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ഡ്രൈവർ സഹിതം വാഹനം വാടകക്ക് നൽകുന്നതിന് തയ്യാറുള്ള കാർ, ജീപ്പ്, ബൊലേറോ ജീപ്പ് വാഹന ഉടമകൾക്ക് ക്വട്ടേഷൻ നൽകാം. ക്വട്ടേഷൻ ഒക്ടോബർ 26 ന് വൈകീട്ട് മൂന്ന് മണി വരെ തൃശ്ശൂർ ഭൂരേഖ തഹസിൽദാരുടെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0487 2331443.


0 Comments