പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നു


പട്ടിക്കാട്. പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ മോഷണം നടന്നു. രാവിലെ 5 മണിക്ക് മേൽശാന്തി എം.എൽ വിഷ്ണു നട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽ പെട്ടത്. ക്ഷേത്രത്തിലെ ഭണ്ഡാരവും മേശയും കുത്തിത്തുറന്ന നിലയിലായിരുന്നു. 15000 രൂപയോളം നഷ്ടപ്പെട്ടതായാണ് ഇപ്പോൾ കണക്കാക്കുന്നത്. പീച്ചി പോലീസിൽ വിവരം അറിയച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചതായി ക്ഷേത്രം ഭാരവാഹികളായ മുകുന്ദൻ ആദംകാവിൽ, സുധീഷ് മരോട്ടിക്കൽ, സുജിത്ത് കൊല്ലേരി, വിഷ്ണു പൂവത്തിങ്കൽ എന്നിവർ അറിയിച്ചു. 



Post a Comment

0 Comments