പട്ടിക്കാട്. കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. എളനാട് സ്വദേശി മിഥുൻ (17), ചിറ്റിലഞ്ചേരി സ്വദേശി വിനു (24) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടുപേർക്കും തലയ്ക്ക് സാരമായി പരിക്കുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഥുൻ ചുവന്നമണ്ണിൽ പഞ്ചർകട ജീവനക്കാരനാണ്.ഇന്ന് രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.
0 Comments