പട്ടിക്കാട്. കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റിലഞ്ചേരി വെള്ളാരംകോട് വീട്ടിൽ മോഹനന്റെ മകൻ വിനു (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എളനാട് സ്വദേശി മിഥുൻ (17) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരും ചുവന്നമണ്ണിലെ പഞ്ചർകട ജീവനക്കാരനാണ്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിരുന്നു.


0 Comments