താമരവെള്ളച്ചാലിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവും ശില്പശാലയും സംഘടിപ്പിച്ചു


പീച്ചി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ താമരവെള്ളച്ചാലിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവും ദുരന്ത നിവാരണ ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. താമരവെള്ളച്ചാൽ പട്ടികവർഗ്ഗ കോളനി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിത മോഹൻദാസ് അധ്യക്ഷയായിരുന്നു. മെഡിക്കൽ ഓഫീസർ ഡോ. സുധീഷ് അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകേണ്ട വിധങ്ങളെക്കുറിച്ച് പരിശീലനം നൽകി. തുടർന്ന് തൃശൂർ അഗ്നിസുരക്ഷാ വിഭാഗത്തിന്റെ മോക്ഡ്രില്ലും സംഘടിപ്പിച്ചു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.സി. റെജിൽ, ജൂനിയർ സൂപ്രണ്ട് രമാദേവി, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ സി. ഹെറാൾഡ്, തഹസിൽദാർ സന്ദീപ്, പീച്ചി എസ്‌ഐ അജിത്കുമാർ, ഊരുമൂപ്പൻ വാസു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments