പീച്ചി. താമരവെള്ളച്ചാൽ പട്ടിക വർഗ കോളനിയിൽ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം 'ഉല്ലാസ്' ന്റെ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ അജിത മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ വാസു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സൻ വി.പി. ബേബി പദ്ധതി വിശദീകരണം നടത്തി. കില റിസോഴ്‌സ് പേഴ്‌സൻമാരായ സുജാത, കെ.ഡി. അപ്പച്ചൻ, പഞ്ചായത്ത് പ്രേരക് മിനി, അങ്കണവാടി ടീച്ചർ എന്നിവർ സംസാരിച്ചു.


0 Comments