ജീവൻ ജ്യോതി സ്‌കൂളിൽ ദേശീയ ഏകതാ ദിനം ആചരിച്ചു


പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ ദേശീയ ഏകതാ ദിനം ആചരിച്ചു. ഭാരത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രി ആയിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജൂസ, കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അനിത ജോൺ, അധ്യാപകരായ ഹരീഷ് കെ, മാർട്ടിൻ പോൾ, ദീപ പി.വി, തുടങ്ങിയവർ നേതൃത്വം നൽകി. രാഷ്ട്ര ഏകതാ പ്രതിജ്ഞ വിദ്യാർഥികൾ ഏറ്റുചൊല്ലി.



Post a Comment

0 Comments