സ്‌കൂൾ ശുചീകരണ യജ്ഞം ഒക്ടോബർ 2 മുതൽ 7 വരെ

പീച്ചി. നവംബർ 1ന് സ്‌കൂളുകളിൽ ക്ലാസ് റൂം ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 2 മുതൽ 7 വരെ ശുചീകരണ യജ്ഞം നടത്തുന്നു. ശുചീകരണ യജ്ഞത്തിന്റെ പാണഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം പീച്ചി ഗവ. എൽപി സ്‌കൂളിൽ ഒക്ടോബർ 2 ശനിയാഴ്ച രാവിലെ നടക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പീച്ചി  സ്‌കൂളിൽ വാർഡ് മെമ്പർ ബാബു തോമസിന്റെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. പാണഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി അനിത സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തേണ്ട മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. പ്രധാന അധ്യാപിക ഇ.വി ബീന, പഞ്ചായത്ത് മെമ്പർ രേഷ്മ സജീഷ്, പിടിഎ പ്രസിഡണ്ട് ഐ.ജി രാജേഷ്, ബിജെപി പഞ്ചായത്ത് സമിതി അധ്യക്ഷൻ പി.എം. ഷാജി, സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരൻ, കോൺഗ്രസ് വാർഡ് പ്രസിഡണ്ട് സി.ഡി ആന്റണി പിടിഎ വൈസ് പ്രസിഡണ്ട് ബിനു കല്ലിങ്കൽ എന്നിവർ പ്രസംഗിച്ചു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments