ബോക്‌സിംഗ് താരങ്ങളെ അനുമോദിച്ചു

സിപിഎം എടപ്പലം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ബോക്‌സിംഗ് താരങ്ങളെ അനുമോദിച്ചപ്പോൾ

എടപ്പലം. സിപിഎം എടപ്പലം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ബോക്‌സിംഗ് ചാമ്പ്യൻഷിപ്പുകളിൽ നേട്ടങ്ങൾ സ്വന്തമാക്കി പാണഞ്ചേരിയുടെ അഭിമാനമായി മാറിയ ബോക്‌സിംഗ് താരങ്ങളെ അനുമോദിച്ചു. കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 60 കി. വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ബ്രിസ്‌റ്റോ ജോണി, സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 92 കി. വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ദിനീപ് ദിവാകരൻ, 71 കി. വിഭാഗത്തിലെ വെള്ളി മെഡൽ ജേതാവ്  അതുൽ കൃഷ്ണ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളീജിയറ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 64 കി. വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ പി.ആർ അതുൽ കൃഷ്ണ എന്നിവരെയാണ് അനുമോദിച്ചത്. മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനൻ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ,  പാർട്ടി ഏരിയ കമ്മറ്റി അംഗം ഇ.എം വർഗ്ഗീസ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.വി ജോസ്, സാബു, മിനി ഭാസ്‌ക്കരൻ, ഷൈലജ വിജയകുമാർ, സുരേന്ദ്രൻ, കെ.ജി ബൈജു, സിഐടിയു ജില്ലാ വൈ.പ്രസിഡണ്ട് പവനൻ, വി.എം സന്ദീപ്, പാർട്ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വി.എം സന്ദീപിനെ എടപ്പലം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments