സ്‌കൂൾ തുറക്കൽ: യൂണിഫോമും ഹാജരും നിർബന്ധമാക്കരുതെന്ന് നിർദ്ദേശം; ഒരു ഷിഫ്റ്റിൽ പരമാവധി 30 കുട്ടികൾ

സ്‌ക്കൂളുകൾ തുറക്കുമ്പോൾ ആദ്യ ഷിഫ്റ്റിൽ ഒരു ക്ലാസ്സിൽ 20 മുതൽ 30 വരെ കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്ന് അധ്യാപക സംഘടനകൾ നിർദ്ദേശിച്ചു. ആദ്യമാസത്തിൽ ഹാജരും യൂണിഫോമും നിർബന്ധമാക്കരുതെന്നും നിർദ്ദേശമുണ്ടായി. ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ഷിഫ്റ്റ് അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും ക്ലാസ് ഉണ്ടാകുക. ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും ക്ലാസ്.

ആദ്യഘട്ടത്തിൽ ഹാപ്പിനസ് കരികുലം ആയിരിക്കും. നേരിട്ട് പഠനക്ലാസുകളിലേക്ക് കടക്കില്ല. ഒക്ടോബർ അഞ്ചിനായിരിക്കും മാർഗരേഖ പുറത്തിറക്കുക. അധ്യാപകരുടെയും യുവജന സംഘടനകളുടെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ മാർഗരേഖക്ക് രൂപം നൽകുക.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments