കുതിരാൻ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്


കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത വർഷം ഏപ്രിൽ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ, പദ്ധതി സ്‌പെഷ്യൽ ഓഫീസർ എസ് ഷാനവാസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടത്തിയ പദ്ധതി അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം തുരങ്കത്തിന്റെ നിർമാണം ജനുവരിയോടെ തന്നെ തീർക്കാനാവുമെന്നാണ് കരുതുന്നത്. അനുബന്ധ റോഡ് ഉൾപ്പെടെയുള്ള മുഴുവൻ പ്രവൃത്തികളും ഏപ്രിലോടെ പൂർത്തീകരിക്കും. നിലവിൽ പുരോഗമിക്കുന്ന തുരങ്കത്തിന്റെ കോൺക്രീറ്റ് ലൈനിംഗ് പ്രവൃത്തി നവംബർ 15ഓടെ പൂർത്തിയാവും. അതിന് സമാന്തരമായി റോഡ് കോൺക്രീറ്റിംഗ്, സുരക്ഷാ സംവിധാനങ്ങളൊരുക്കൽ, ബോക്‌സ് കൾവർട്ട് നിർമാണം തുടങ്ങിയ പ്രവൃത്തികളും നടക്കും. നിലവിൽ 22ഓളം പേരാണ് നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഇത്ര തൊഴിലാളികളെ വച്ച് നിർമാണം സമയബന്ധിതമായി തീർക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരുടെ എണ്ണം നാലിരട്ടിയായി വർധിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments