കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 20
കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.keralapsc.gov.in/extra-ordinary-gazette-date-15092021
ജില്ലയിൽ ഛോട്ടു സിലിണ്ടർ വിതരണം തുടങ്ങി
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഛോട്ടു സിലിണ്ടർ വിതരണം ജില്ലയിൽ തുടങ്ങി. സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവ വഴിയാണ് 5 കിലോയുടെ ഛോട്ടു സിലിണ്ടർ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ പത്ത് ജില്ലകളിലായി 62 ഔട്ട്‌ലെറ്റുകളിലാണ് വിതരണം. ആധാർ കാർഡിൻറെ പകർപ്പ് നൽകിയാൽ ഛോട്ടു ലഭിക്കും. നിലവിൽ 1435 രൂപയാണ് നൽകേണ്ടത്. വില വ്യത്യാസമനുസരിച്ച് ഓരോ മാസവും മാറ്റമുണ്ടാകും. ആവശ്യാനുസരണം ഉപഭോക്താവിന് സിലിണ്ടറുകൾ ലഭിക്കും.
സ്‌പോർട്‌സ് ക്വാട്ടയിൽ സീറ്റൊഴിവ്
പാലക്കാട് തൃത്താല സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 2021-22 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദത്തിന് ബി എസ് സി മാത്തമാറ്റിക്‌സിൽ സ്‌പോർട്‌സ് ക്വാട്ടയിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്‌സിറ്റിയിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രസ്തുത സീറ്റുകൾ നികത്തുന്നതായിരിക്കും. അർഹരായ വിദ്യാർത്ഥികൾ ഒക്ടോബർ 5 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0466 2270335,2270353
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments