തൃശൂർ. പ്ലസ് വണ്‍ പരീക്ഷയ്ക്കായുള്ള സജ്ജീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹയര്‍സെക്കന്ററി- വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ 56,000 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ക്ലാസില്‍ 20 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് ക്രമീകരണം.ഒരു ചീഫ് സൂപ്രണ്ട്, രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ എന്നിവരും ഉണ്ടാകും.ഭിന്നശേഷി കുട്ടികള്‍ക്ക് ആറ് പേര്‍ക്ക് ഒരു അധ്യാപകനുണ്ടാകും.
പൊതുവിദ്യാഭ്യാസ വകുപ്പ് മാത്രമല്ല ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, ട്രാന്‍സ്‌പോര്‍ട്ട്, ഫയര്‍ഫോഴ്സ്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, പിടിഎ, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെ ആണ് പരീക്ഷ നടത്തിപ്പിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. പ്രവേശന കവാടത്തില്‍ സാനിറ്റൈസര്‍, താപനില പരിശോധന എന്നിവ ആരോഗ്യവകുപ്പ് ജീവനക്കാര്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. എ സി ഹാളുകളില്‍ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ക്ലാസ് മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുടെ കൈമാറ്റം അനുവദിക്കില്ല. കോവിഡ് പോസറ്റീവായ കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ സംവിധാനമൊരുക്കിയിട്ടുണ്ട്.
പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments