മയിലാട്ടുംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നാശം

പീച്ചി. ഇന്നലെ  പീച്ചി മയിലാട്ടുംപാറ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴകൃഷിയാണ് ഏറെയും തകർത്തത്. തച്ചുകുന്നേൽ കുരിയന്റെ 200 ലേറെ വാഴകൾ, ജോണി കോച്ചേരിയുടെ 50 വാഴ, റോയ്‌ പുത്തൻപുരയ്ക്കലിന്റെ 70 നേന്ത്രവാഴകൾ എന്നിങ്ങനെയാണ് ഇന്നലെ കാട്ടാനകൾ നശിപ്പിച്ചത്. പാണഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലകളിൽ എമ്പാടും കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുമ്പോഴും 2018 ലെ പ്രളയകാലത്ത് തകർന്നു പോയ സോളാർ വൈദ്യുതി പോലും പുനസ്ഥാപിക്കാൻ ഇതുവരെയും അധികൃതർ തയ്യാറാകാത്തതിൽ  ജനങ്ങൾ കടുത്ത അമർഷത്തിലാണ്. ഇതിനു പുറമെ ഫോറസ്റ്റ് വാച്ചർമാരും വലിയ പ്രതിഷേധത്തിലാണ്. ശമ്പളം കിട്ടിയിട്ട് 6 മാസം കഴിഞ്ഞതായും തങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ ഷൂ, മഴക്കോട്ട്, ടോർച്ച് എന്നിവ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്നും വാച്ചർമാർ പറയുന്നു. 

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery

Post a Comment

0 Comments