പ്രതിഭാ സംഗമം 2021, ഒല്ലൂർ എം എൽ എ അവാർഡ് സെപ്റ്റംബർ 23, 24 തിയതികളിൽ
എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സെപ്റ്റംബർ 23, 24 തിയ്യതികളിലായി വിവിധ കേന്ദ്രങ്ങളിൽ "പ്രതിഭാ സംഗമം 2021, ഒല്ലൂർ എം എൽ എ അവാർഡ്" സംഘടിപ്പിക്കുന്നു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, എം എൽ എമാരായ കെ കെ രാമചന്ദ്രൻ, ഇ ടി ടൈസൺ മാസ്റ്റർ, സി കെ ആശ, എ സി മൊയ്തീൻ, മുൻ മന്ത്രിമാരായ വി എസ് സുനിൽകുമാർ, പ്രൊഫ.സി രവീന്ദ്രനാഥ്, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ മുഖ്യാതിഥികളായി വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.
സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം
വരടിയം ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലുഷന്‍ എന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് 10-ാം ക്ലാസ് ജയിച്ച മൂന്നു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ ബി സി വിഭാഗക്കാര്‍ക്കും ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള എസ് സി/എസ് ടി/ഒ ഇ സി/ ജനറല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും, 3000 രൂപ സ്റ്റൈപന്റും ലഭിക്കും. ഫോണ്‍ : 8547005022, 9497072620
പോളിടെക്‌നിക്ക് പ്രവേശനം
തൃശൂര്‍ മഹാരാജാസ് ഡിപ്ലോമ പ്രവേശനത്തിന് മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ പ്രവേശനത്തിനായി പ്രോസ്‌പെക്ടസ്സില്‍ സൂചിപ്പിച്ചിട്ടുള്ളവര്‍, അസല്‍ രേഖകള്‍, അപേക്ഷയുടെ കോപ്പി, അലോട്ട്‌മെന്റ് സ്ലിപ്പ്, ഓണ്‍ലൈന്‍ ഫീസ്അടക്കുവാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, പി ടി എ ഫണ്ട് അടക്കുവാനുള്ള ക്യാഷ് എന്നിവ സഹിതം പ്രവേശനത്തിനായി ഹാജരാകണം. സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് സെപ്റ്റംബര്‍ 24 രാവിലെ 10 മണി മുതല്‍ 1 മണിവരെ, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് സെപ്റ്റംബര്‍ 25 രാവിലെ 10 മണി മുതല്‍ 1 മണിവരെ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് സെപ്റ്റംബര്‍ 28 രാവിലെ 10 മണി മുതല്‍ 11 മണിവരെ എന്നീ സമയക്രമത്തിലാണ് കൂടിക്കാഴ്ച. മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച കോവിഡ്-19 രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും ഈ നമ്പറുകളില്‍ ബന്ധപ്പെടുക. ഫോണ്‍: 9048685105, 9447581736
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് 2021-22 സാമ്പത്തിക വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായി സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ ഒക്ടോബർ 30ന് മുൻപോ പുതിയ കോഴ്സിന് ചേർന്ന് 45 ദിവസത്തിനകമോ ബന്ധപ്പെട്ട സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2385900
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments