പ്രധാനമന്ത്രിക്ക് ഇന്ന് 71-ാം പിറന്നാൾ > സേവന പ്രവർത്തനങ്ങളുമായി ബിജെപി

പട്ടിക്കാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ  ബൂത്ത് കമ്മിറ്റികൾ ആരാധനാലയങ്ങളിൽ  വഴിപാടുകളും പ്രാർത്ഥനയും നടത്തി. പായസവും, മധുര പലഹാരങ്ങളും വിതരണം ചെയ്തു.  പൊതു സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനം, കൊറോണ പ്രതിരോധ ബോധവത്ക്കരണം എന്നിവയും സംഘടിപ്പിച്ചു. ചെമ്പൂ ത്രയിൽ നടന്ന ചടങ്ങ് ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് ജോസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ജയൻ പൂശ്ശേരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ജയകുമാർ ആദം കാവിൽ , മാടക്കത്തറ വാർഡ് മെമ്പർ വിനിഷ് എന്നിവർ ജന്മദിന കേക്ക് മുറിച്ചു. മണ്ഡലം പ്രസിഡണ്ട് പ്രിനിഷ് നെടുവല വളപ്പിൽ മുഖ്യ അതിഥിയായിരുന്നു.   ബി ജെ പി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി, ബാലൻ ചെമ്പൂത്ര, അരവിന്ദാക്ഷൻ, സജി, നാരായണൻ, ജിനേഷ്, മുരളി, സനീഷ്, ശരത്ത് മുട്ടത്ത്, പ്രദോഷ് വാക്കത്ത്, സുജിത്ത്, ശ്രീദേവി അരവിന്ദാക്ഷൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം പ്രമാണിച്ച് സെപ്റ്റബർ 17 മുതൽ  20 ദിവസം  വിവിധ സേവന പ്രവർത്തങ്ങൾ  സംഘടിപ്പിച്ചിട്ടുണ്ടെന്ന്  ഷാജി പീച്ചി പറഞ്ഞു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

Post a Comment

0 Comments