കുതിരാൻ: ദേശീയ പാതയിൽ കുതിരാനിലെ ഇടതു തുരങ്കത്തിന്റെ പടിഞ്ഞാറേ പ്രവേശന കവാടം മുതലുള്ള റോഡിലെ അറ്റകുറ്റപ്പണികൾ തുടങ്ങി. തുരങ്കം മുതൽ വഴുക്കുംപാറ വരെയുള്ള ഭാഗം പാടെ തകർന്നിരിക്കുകയാണ്. പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ജൂലൈ 31 ന് കുതിരാനിലെ ഇടതു തുരങ്കം ഗതാഗതത്തിന് തുറന്നു നൽകുന്നതുമായി ബന്ധപ്പെട്ട് വളരെ തിടുക്കത്തിലാണ് ഈ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. തുരങ്കത്തിൽ നിന്നും വരുന്ന വാഹനങ്ങൾ ഈ പാതയിലൂടെ കടന്ന് വഴുക്കുംപാറ സർവ്വീസ് റോഡുവഴിയാണ് വഴുക്കുംപാറ ജങ്ഷനു സമീപം ആറുവരി പാതയിലേക്ക് കടക്കുന്നത്. വാഹനങ്ങളുടെ ബാഹുല്യവും ശക്തമായ മഴയും കൂടി ആയതോടെ പുതിയതായി നിർമ്മിച്ച ഈ റോഡ് അധികം വൈകാതെ തന്നെ തകർന്നു. ഇതുവഴിയുള്ള ഗതാഗതം ദുർഘടമായതിനെ തുടർന്നാണ് ഇപ്പോൾ കരാർ കമ്പനി കുഴികൾ അടച്ചുകൊണ്ടുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നത്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments