പട്ടിക്കാട്. സെപ്തംബർ 27 ന് നടക്കുന്ന ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ധർണ്ണ നടത്തി. അസോസിയേഷൻ തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മേഖല പ്രസിഡണ്ടും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ഷീല അലക്സ്, മിനി ജോണി,പഞ്ചായത്തംഗങ്ങൾ കൂടിയായ ആനിജോയ്, കെ.വി അനിത, അജിത മോഹൻദാസ്, കെ.എസ് സ്വപ്ന തുടങ്ങിയവരും പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments