പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര കോളനി നിവാസികൾ വന്യമൃഗങ്ങളെ ഭയക്കാതെ സുരക്ഷിത യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് ഊരിൽ നിന്ന് കാട്ടിലേയ്ക്ക് മൺപാത നിർമിക്കാൻ തീരുമാനിച്ചത്. ഊരിലെ ആദിവാസി തൊഴിലാളികളുടെ നേതൃത്വത്തിലാണ് മൺപാതയുടെ നിർമാണം പുരോഗമിക്കുന്നത്. ഒളകര ഊരിൽ നിന്ന് മാമ്പാറ, കൊഴിക്കുത്ത് തുടങ്ങിയ കാട്ടുചോലകളിലേയ്ക്കും കാടിന്റെ ഉൾഭാഗങ്ങളിലേയ്ക്കും മൺപാതയിലൂടെ അനായാസേന നടന്ന് കയറാനാകും.
44 വീടുകളിലായി 150 ലധികം ആളുകൾ ഒളകരയിൽ താമസിക്കുന്നുണ്ട്. സത്രീകളെ കൂടാതെ പുരുഷന്മാരും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളാണ്. വനവിഭവങ്ങൾ ശേഖരിക്കുന്ന കാലഘട്ടങ്ങളിലൊഴികെ എല്ലാവരും പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമാണ്. 543 തൊഴിൽ ദിനങ്ങളും 1,65,000 രൂപ വേതന ഘടകവുമാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. തൊഴിലും വരുമാനവും നേടിയതിനേക്കാൾ ആഹ്ലാദമാണ് കാനനപാത തുറന്നതോടെ ഊരിലാകമാനം.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments