ഇ.കെ നായനാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

ഇ.കെ നായനാർ സ്മാരക മന്ദിരം സിപിഎം ജില്ല സെക്രട്ടറി എം.എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

പീച്ചി. സിപിഎം പീച്ചി ബ്രാഞ്ച് ഓഫീസായ ഇ.കെ നായനാർ സ്മാരക മന്ദിരം ജില്ല സെക്രട്ടറി എം.എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നായനാരുടെഛായാചിത്രം  മണ്ണുത്തി ഏരിയ സെക്രട്ടറി എം.എം  അവറാച്ചൻ അനാച്ഛാദനം ചെയ്തു. സിപിഎം പീച്ചി ലോക്കൽ സെക്രട്ടറി  എം. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു.  ബിജെപി, ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച മനോജ് വേഴപ്പറമ്പിൽ , വിനീഷ് കൃഷ്ണത്തു പറമ്പിൽ എന്നിവരെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.ബാലകൃഷ്ണൻ പറഞ്ഞു. ജില്ല സെക്രട്ടറി ഇവരെ മാലയിട്ട് സ്വീകരിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് സാവിത്രി സന്ദാനന്ദൻ, എം.പി  സാബു .സംഘാടക സമിതി ചെയർമാൻ പി.ജി ഗംഗാധരൻ, കൺവീനർ കെ.ആർ  രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments