മണ്ണുത്തി. മുല്ലക്കരയിൽ വെച്ച് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ കൊമ്പഴ സ്വദേശി മരിച്ചു. കൊമ്പഴ പിണക്കാട്ടിൽ വീട്ടിൽ സണ്ണി (51) ആണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ സണ്ണി വാഹനവുമായി വനന്തരപ്പിള്ളിയിലേക്ക് ഓട്ടം പോകുന്ന വഴിയാണ് അപകടം. മുല്ലക്കരയിൽ എത്തിയപ്പോൾ പച്ചക്കറി കയറ്റി വന്ന ലോറി സണ്ണിയുടെ ഓട്ടോയുടെ പുറകിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ സണ്ണിയെ മണ്ണുത്തി പോലീസ് സ്‌റ്റേഷനിലെ ആമ്പുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മറ്റു യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല.
സണ്ണിയുടെ സംസ്‌കാരം നാളെ (സെപ്തംബർ 17 വെള്ളി) രാവിലെ 10ന് ചുവന്നമണ്ണ് സെന്റ്: ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ജിഷ. മക്കൾ: ബേസിൽ, ജെയ്‌സ് മോൻ.

0 Comments