കുതിരാൻ: റവന്യൂ ഭൂമി വിട്ടു നൽകാത്തത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്ക

കുതിരാൻ. തുരങ്കങ്ങളുടെ നിർമ്മാണത്തിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് വിട്ടുനൽകിയ വനഭൂമിക്ക് പകരമായി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റവന്യൂ ഭൂമി വിട്ടു നൽകുന്നതിലുണ്ടാകുന്ന കാലതാമസം വലതു തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്നുള്ള ആശങ്ക ഉയരുന്നു. തുരങ്കങ്ങളുടെ ഇരു മുഖങ്ങളിലും വശങ്ങളിലും ഉണ്ടായേക്കാവുന്ന മണ്ണിടിച്ചിൽ തടയുന്നതിന് വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് വന ഭൂമി വിട്ടുകിട്ടുന്നതിനായി സംസ്ഥാന വനം വകുപ്പിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലും കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലും ദേശീയ പാത അതോറിറ്റി അപേക്ഷ നൽകിയിരുന്നു. ഇതേതുടർന്ന്   പീച്ചി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ 0.9984 ഹെക്ടർ ഭൂമിയിലും  തൃശൂർ ഫോസ്റ്റ് ഡിവിഷനിൽ നിന്നുള്ള 0.4334 ഹെക്ടർ ഭൂമിയിലും പണികൾ നടത്തുന്നതിന് ആദ്യഘട്ട അനുമതി ലഭിച്ചു. എന്നാൽ ഈ ഭൂമിക്ക് തത്തുല്യമായ റവന്യൂ ഭൂമി സർക്കാർ വിട്ടു നൽകിയെങ്കിൽ മാത്രമേ രണ്ടാം ഘട്ട പണികൾക്ക് അനുമതി ലഭിക്കൂ. 2021 ഒക്ടോബർ 30 ന് ആദ്യഘട്ട അനുമതിയുടെ കാലാവധി തീരും.  കഴിഞ്ഞ ആഗസ്റ്റിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ദേശീയ പാത അതോറിറ്റി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി കെ.പി.സി സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാണ്. വലതു തുരങ്ക ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർദ്ദിഷ്ട രീതിയിലും സമയ ബന്ധിതമായും പൂർത്തീകരിക്കണമെങ്കിൽ വനഭൂമിക്ക് പകരമായി റവന്യൂ  ഭൂമി വിട്ടു നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാജി കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു.

Follow this link to join News08Thrissur WhatsApp group: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

Post a Comment

0 Comments