പാണഞ്ചേരിയിൽ ഒന്നാം ഘട്ട വാക്സിനേഷൻ പൂർത്തീകരണത്തിലേക്ക്

പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയായി വരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആയി മൂന്ന് മാസം പൂർത്തിയാകാത്തവർ, വാക്സിൻ സ്വീകരിക്കുന്നതിന് കഴിയാത്ത വിധത്തിലുള്ള അലർജിയോ മറ്റേതെങ്കിലും അസുഖങ്ങളോ ഉള്ളവർ ഒഴികെയുള്ള എല്ലാവർക്കും ഇന്നത്തോടെ ഒന്നാം ഡോസ് വാക്സിൻ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. പാണഞ്ചേരിയിൽ ഇതുവരെ 6 മെഗാ ക്യാമ്പുകളാണ് നടത്തിയത്. അവയിൽ 3 ക്യാമ്പുകൾ 2500 ലേറെ പേർക്ക് വീതം വാക്സിൻ നൽകിയ വമ്പൻ ക്യാമ്പുകളായിരുന്നു. ഇന്ന് 2400 ഡോസ് വാക്സിനാണ് വിതരണത്തിന് എത്തിയിരിക്കുന്നത്.  ഒന്നാം ഡോസ് പൂർത്തിയായി കഴിഞ്ഞാൽ ബാക്കിയുള്ളവ  ജൂൺ 22 നോ അതിന് മുമ്പോ ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസായി നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.

Follow this link to join News08Thrissur WhatsApp group: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg


Post a Comment

0 Comments