മണ്ണൂത്തി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഒല്ലൂർ നിയോജക മണ്ഡലത്തിലെ 100 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി പ്രശംസ നേടുകയാണ് ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ നേതൃത്വം നൽകുന്ന 'എന്റെ ഒല്ലൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതി. പദ്ധതിയുടെ ഭാഗമായി 100 മൊബൈൽ ഫോണുകൾ നൽകിക്കഴിഞ്ഞു. വിതരണം നൂറ് തികയ്ക്കുന്ന ചടങ്ങ് പാണഞ്ചേരി ബ്ലോക്കിലെ പത്ത് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി തൃശൂർ എംപി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജോസ് വളളൂർ അധ്യക്ഷത വഹിച്ചു.
ഈ അധ്യയന വർഷത്തിൽ കേരളത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും സംസ്ഥാനത്തെ 12 ശതമാനം കുട്ടികൾക്ക് ടെലിവിഷൻ സൗകര്യങ്ങളും അഞ്ചു ലക്ഷത്തിൽ പരം കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും ഇല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് പ്രതാപൻ പറഞ്ഞു. ഇവരെ അവഗണിച്ചു കൊണ്ട്ഡിജിറ്റൽ ക്ലാസുകളുമായി എങ്ങനെ മുന്നോട്ടു പോകാനാകുമെന്ന്മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, കെപിപിസിസി മെമ്പർ ലീലാമ്മ തോമസ്, എം.യു മുത്തു, കെ.എൻ വിജയകുമാർ, ജോസ് പാലോക്കാരൻ, ടി.എസ് മനോജ് കുമാർ, ബാബു തോമസ്, ജിത്ത് ചാക്കോ, ബ്ലെസ്സൺ വർഗീസ്, ഷിബു പോൾ,സി വി ജോസ്, റോയ് തോമസ്, കെ.പി ചാക്കോച്ചൻ, സുശീല രാജൻ, ഷൈജു കുര്യൻ സജി താന്നിക്കൽ ബ്ലോക്ക് മണ്ഡലം തല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments