പട്ടിക്കാട്. കോവിഡിന്റെ ദുരിത കാലത്തും ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന യുവത്വമാണ് എഐവൈഎഫ് എന്ന് സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് പറേരി പറഞ്ഞു. എഐവൈഎഫ് പാണഞ്ചേരി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കാലവും വിപ്ലവകരമായ പോരാട്ടങ്ങൾ നടത്തിയിട്ടുള്ള ഈ സംഘടന നാടിനുവേണ്ടി എന്നും ഒരു പടി മുന്നിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃതം നൽകിയ എഐവൈഎഫ് പ്രവർത്തകരെ മണ്ഡലം സെക്രട്ടറി കനിഷ്കൻ വല്ലൂർ ആദരിച്ചു. പട്ടിക്കാട് ടി.രഘുനന്ദനൻ നഗറിൽ (സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസ്) വെച്ച് സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഐവൈഎഫ് മുൻ മേഖല പ്രസിഡണ്ട് രമേഷ് പട്ടിക്കാട് പതാക ഉയർത്തി. മണ്ഡലം കമ്മിറ്റി അംഗം ജിനേഷ് പീച്ചി, രമ്യ രാജേഷ്, അശ്വിൻ, മേഖലാ സെക്രട്ടറി പ്രസാദ് വഴുക്കുംപാറ പി.ഡി. റെജി. വി എ മൊയ്തീൻ, ഷിജു ജോൺ, പ്രശാന്ത് കുമാർ. ആൽവിൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി എൽദോസ് (സെക്രട്ടറി ), അശ്വിൻ (പ്രസിഡന്റ് ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments