പട്ടിക്കാട്. നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാണഞ്ചേരി പഞ്ചായത്ത് ന്യൂനപക്ഷ മോർച്ച പൊതുയോഗം സംഘടിപ്പിച്ചു. ബിഷപ്പിന്റെ പരാമർശം കേരള സമൂഹത്തിൽ നടന്നു വരുന്ന മതം മാറ്റത്തിന്റെ യഥാർത്ഥ മുഖമാണ് തെളിയിച്ചിരിക്കുന്നതെന്നും കോൺഗ്രസ്സും സി പി എമ്മും മത തീവ്രവാദത്തെ വളർത്തുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും പൊതുയോഗം ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ പറഞ്ഞു. ബി ജെ പി ന്യൂനപക്ഷ മോർച്ച പാണഞ്ചേരി പഞ്ചായത്ത് സമിതി പ്രസിഡണ്ട് സിജോ ജോസ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജീല്ലാ പ്രസിഡണ്ട് ടോണി ചാക്കോള മുഖ്യ പ്രഭാക്ഷണം നടത്തി. ബിജോയ് തോമസ്, ഷാജി പീച്ചി, അന്നമ്മ ജോൺ, രജ്ഞിത്ത് കണ്ണാറ, സ്റ്റാൻലി, സിബി വിണ്ടശ്ശേരി, സെബാസ്റ്റ്യൻ, ബിജു നെല്ലിക്കൽ, ബാലൻ ചെമ്പൂ ത്ര, ജിനേഷ്, ജയകുമാർ ആദംകാവിൽ, ബിജോയ് ജോസ്, നാരായണൻ, എന്നിവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments