ഗ്രാമീണ തൊഴിലാളി സംഘം മന്ത്രി കെ. രാജന് സ്വീകരണം നൽകി

പുത്തൂർ. ഗ്രാമീണ തൊഴിലാളി സംഘം പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും വിധവ സംഘത്തിന്റെയും  നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ. രാജന് സ്വീകരണം നൽകി. ഗ്രാമീണ തൊഴിലാളി സംഘം ജില്ലാ പ്രസിഡണ്ട് ജിനേഷ് ചെമ്പൂത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിയെ ആദരിച്ചു. 

ഐഡന്റിറ്റി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. ഗ്രാമീണ തൊഴിലാളി സംഘം  ജില്ല ജനറൽ സെക്രട്ടറി കെ.വി ലളിത മുഖ്യ പ്രഭാഷണം നടത്തി. വിധവ സംഘം പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സുജാത പുരുഷോത്തമൻ,  17-ാം വാർഡ് മെമ്പർ ആതിര അനൂപ്,  മെമ്പർ പ്രദീപ്, ബ്ലോക്ക് മെമ്പർ റീന, കോമളം രവി, ഡെയ്സി എന്നിവർ സംസാരിച്ചു 

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery

Post a Comment

0 Comments