ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാംവർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി പ്രവേശനം നാളെ രാവിലെ ഒമ്പതിനും, വിഎച്ച്എസ്സി പ്രവേശനം പത്തിനും തുടങ്ങും. വിഎച്ച്എസ്ഇ പ്രവേശനം 29നും ഹയർ സെക്കൻഡറിയുടെ പ്രവേശനം ഒക്ടോബർ ഒന്നിനും അവസാനിക്കും. അലോട്ട്മെൻറ് വിവരങ്ങൾ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അലോട്ട്മെൻറ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്കൂളിൽ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ആദ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ് അടക്കാതെ താൽക്കാലിക പ്രവേശനം നേടാവുന്നതാണ്.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments