ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മുസ്ലീം, ക്രിസ്റ്റ്യൻ, ബുദ്ധ, സിഖ്, പാർസി, ജൈന എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവർ,  ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വീടുകൾ അറ്റകുറ്റപ്പണികൾ നടത്തി വാസയോഗ്യമാക്കുന്നതിന് ഇമ്പിച്ച് ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/മേൽക്കൂര/ ഫ്‌ലോറിങ്/ഫിനിഷിങ്/ പ്ലംബിങ്/ സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. 50,000/ രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം / പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വ.ഫീറ്റിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുബത്തിന് മുൻഗണന.

അപേക്ഷാഫോറം ന്യൂനപക്ഷക്ഷേമവകുപ്പിന്റെ http://www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം കളക്ട്രേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിലേയ്ക്ക്, ഡെപ്യൂട്ടി കളക്ടർ (ജനറൽ) ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ തൃശൂർ എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery


Post a Comment

0 Comments