പട്ടിക്കാട്. കുരങ്ങൻ പാറ, ചാണോത്ത് പ്രദേശങ്ങളിൽ നിന്നും ബിജെപി, ആർ എസ് എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് വന്നവർക്ക് സ്വീകരണം നൽകി. തോമസ് സാമുവൽ അധ്യക്ഷത വഹിച്ച സ്വീകരണ പരിപാടി സിപി എം ഏരിയ സെക്രട്ടറി എം.എം അവറാച്ചൻ ഉദ്ഘാടനം ചെയ്തു.
പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ , ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി.ചന്ദ്രൻ, സി.എം ദാമോദരൻ, സാവിത്രി സദാനന്ദൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എസ് സുമേഷ്, കെ.കെ.ഷൂജൻ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി പി.പി.സരുൺ, ആൽവിൻ, മനു പുതിയാമഠം എന്നിവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments