ബിജെപി പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയെ അനുസ്മരിച്ചു

ബിജെപി യുടെ ബൂത്ത് കമ്മിറ്റികൾ സംഘടിപ്പിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ അനുസ്മരണ ചടങ്ങ്‌

പട്ടിക്കാട്. ബിജെപിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ സ്ഥാപക നേതാവും ആർഎസ്എസിന്റെ മുഴുവൻ സമയ പ്രചാരകനുമായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ അനുസ്മരണം നടത്തി. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി  ദേശീയതയിലധിഷ്ഠിതമായ ഏകാത്മ മാനവ വാദം എന്ന ആശയമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനയെന്നും നരേന്ദ്ര മോദി സർക്കാർ നടത്തുന്ന ജനോപകാര പ്രവർത്തനങ്ങൾ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ സങ്കൽപങ്ങളിലും വീക്ഷണങ്ങളിലും അധിഷ്ടിതമാണെന്നും ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി പറഞ്ഞു.  പാണഞ്ചേരി പഞ്ചായത്തിലെ ബിജെപി യുടെ വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.  അനുസ്മരണ ചടങ്ങുകൾക്ക്  പ്രസിഡണ്ട് ഷാജി പിച്ചി, ബാലൻ ചെമ്പൂത്ര, ടി.എസ് ബിനോഷ്, സി.പി സുനിൽ കുമാർ,  ജിനേഷ് ചെമ്പൂത്ര, പ്രദോഷ് വാക്കത്ത്, ശിവൻ വാണിയമ്പാറ, സുജിത്ത് ചൊവ്വാക്കാരൻ, സിജു താമരവെള്ളച്ചാൽ, സുബില മനോജ്, സൗമ്യ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments