ബൈജുവും മക്കളും വാച്ചർമ്മാർക്കൊപ്പം
വഴുക്കുംപാറ. ആയുസ്സിന്റെ ഭാഗ്യം കൊണ്ടാണ് ഉറവുംപാടം കാലായിൽ ബൈജുവും കുടുംബവും ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. രാത്രി 11 മണിയോടെ പശുത്തൊഴുത്തിന് സമീപം പതിവില്ലാത്ത ശബ്ദവും അനക്കവും ബൈജുവിന്റെ മകൻ അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടു. വീട്ടിലുള്ളവർ ചെന്നു നോക്കിയപ്പോൾ കണ്ടത് കരിമ്പാറക്കൂട്ടം പോലെ കാട്ടാനയെ. പീന്നീട് ഭയപ്പാടിന്റെ നിമിഷങ്ങളായിരുന്നു. അലറി വിളിച്ച് ബഹളമുണ്ടാക്കി. ബൈജു ഫോണിൽ വിവരമറിയിച്ചതിനെ തുടർന്ന് നിമിഷങ്ങൾക്കകം വാച്ചർമ്മാരെത്തി ആനയെ തുരത്തി. വാച്ചർമ്മാരായ ബെന്നി, സന്തോഷ്, എന്നിവരാണ് ആദ്യം എത്തിയത്. ഈ മേഖലയിൽ വൈദ്യുതി വേലി തകർന്നു കിടക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. കൃഷി മാത്രമല്ല ജീവനും കാട്ടാന നശിപ്പിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. പരിസരത്തെ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments