കാട്ടാന ആക്രമണം: കളക്ടറേറ്റിൽ ഇന്ന് വൈകുന്നേരം യോഗം ചേരും

പീച്ചി. കാട്ടാന ആക്രമണം പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി  ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് കളക്ടറേറ്റിൽ അടിയന്തര യോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. മയിലാട്ടുംപാറയിൽ കാട്ടാനയിറങ്ങിയ വാർത്ത ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ കളക്ടറെ വിളിച്ച് ഇക്കാര്യം അറിയിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഇന്നലെ കാട്ടാനയിറങ്ങി കൃഷിനാശം ഉണ്ടായ പീച്ചി മയിലാട്ടുംപാറ പ്രദേശത്ത് മന്ത്രി സന്ദർശനം നടത്തി. നിലവിൽ വൈദ്യുതി വേലി ഉള്ള സ്ഥലങ്ങളിൽ പോലും പോസ്റ്റുകൾ തകർത്താണ് ആന കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയിരിക്കുന്നത്. കാട്ടാന തകർത്ത വൈദ്യുതി വേലി അടിയന്തരമായി പുനസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ഇതുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കേണ്ട നടപടികൾ കാലതാമസം കൂടാതെ തന്നെ സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു. 

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ജനപ്രതിനിധികൾ, സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എം അവറാച്ചൻ, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments