അറിയിപ്പുകൾ / ജോലി ഒഴിവുകൾ


സിവിൽ സർവീസ് പ്രിലിമിനറി കോച്ചിങ് ക്ലാസ് ആരംഭിക്കുന്നു 

കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കില സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 1 മുതൽ 2022 മെയ് 31 വരെ 8 മാസം ദൈർഘ്യമുള്ള കോച്ചിങ് ആണ് തുടങ്ങുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ബിരുദ യോഗ്യരായ ആശ്രിതർക്ക് 2021 ഒക്ടോബർ 5 വരെ പ്രവേശനത്തിന് അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക് www.kile.kerala.gov.in

തൃശൂർ ജനറൽ ആശുപത്രിയിൽ ടിഎംടി, കാത്ത് ലാബ് (Cath Lab) ടെക്‌നീഷ്യൻ ഒഴിവുകൾ 

തൃശൂർ ജനറൽ ആശുപത്രിയിൽ എച്ച്എംസി യുടെ കീഴിൽ ഒരു ടിഎംടി ടെക്‌നീഷ്യൻ (സ്ത്രീകൾ മാത്രം), രണ്ട് കാത്ത് ലാബ് (Cath Lab) ടെക്‌നിഷ്യൻ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് ജനറൽ ആശുപത്രിയിൽ വെച്ച് നടത്തും. അപേക്ഷകർക്ക് ഡിപ്ലോമ / ഡിഗ്രി ഇൻ കാർഡിയോവാസ്‌കുലാർ ടെക്‌നോളജി യോഗ്യത വേണം. 50 വയസിന് താഴെയാണ് പ്രായപരിധി. 650 രൂപ ദിവസ വേതനമായി ലഭിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. ഫോൺ : 04872427778

യുവജന കമ്മീഷന്റെ ഹിയറിംഗ് മാറ്റിവെച്ചു 

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ.ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 27 ന് രാവിലെ 11 മണി മുതൽ കമ്മീഷൻ ആസ്ഥാനത്ത്‌നടത്താൻ തീരുമാനിച്ച ഹിയറിംഗ് 28 ലേയ്ക്ക് മാറ്റിവെച്ചു.

അപേക്ഷ ക്ഷണിച്ചു 

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കായുള്ള വടക്കാഞ്ചേരി ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കോമേഴ്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഷയത്തിൽ പ്ലസ് വൺ ക്ലാസിലേക്ക് 35 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിന് എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകരുടെ മാതാപിതാക്കളുടെ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ അധികരിക്കരുത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, കുടുംബവാർഷിക വരുമാനം എന്നിവ ഹാജരാക്കണം. 10 ശതമാനം സീറ്റുകൾ മറ്റു സമുദായക്കാർക്കായി നീക്കിയിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യങ്ങളോടൊപ്പം സൗജന്യ താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 8. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 04884235356, 8078301125

ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 29ന്

തൃശൂർ ജില്ലയിൽ എൻസിസി സൈനിക ക്ഷേമ വകുപ്പിൽ വിമുക്തഭടൻമാർക്കുള്ള ലോവർ ഡിവിഷൻ ക്ലർക്ക് (469/19) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 29ന്. കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അന്നേ ദിവസം രാവിലെ 9.30നാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അസ്സൽ തിരിച്ചറിയൽ രേഖ സഹിതം നിശ്ചിത സമയത്ത് ഹാജരാകണമെന്ന് കെ പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

പട്ടികവർഗ വിഭാഗക്കാർക്ക് കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് ആനുകൂല്യം

കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയിൽ സബ്‌സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾക്ക് എസ് ടി വിഭാഗക്കാർക്ക് അപേക്ഷിക്കാം. കാർഷിക ഉൽപന്ന സംസ്‌കരണ മൂല്യവർധന യന്ത്രങ്ങൾ, കാടുവെട്ടി യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിൻസോ, ട്രാക്ടറുകൾ, പവ്വർ ട്രില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രേയറുകൾ, എണികൾ, വീൽബാരോ, കൊയ്ത്തുയന്ത്രം, ഞാറുനടീൽ യന്ത്രം, നെല്ലു കുത്ത് മിൽ, ഓയിൽ മിൽ, െ്രെഡയറുകൾ,  വാട്ടർ പമ്പ് എന്നിവ സബ്‌സിഡിയോടെ ലഭിക്കും. കാർഷിക കേന്ദ്രങ്ങൾക്ക് 50 ശതമാനം വരെയും കാർഷിക ഉൽപ്പന്ന സംസ്‌കരണം മൂല്യവർദ്ധന യന്ത്രങ്ങൾക്ക് 60 ശതമാനം വരെയും സബ്‌സിഡി ലഭിക്കും. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കിൽ നിർബന്ധനകളോടെ 8 ലക്ഷം രൂപവരെയും കാർഷിക കേന്ദ്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി നിരക്കിൽ ലഭിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ അറിയുന്നതിനും രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനും agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് സംശയ നിവാരണങ്ങൾക്കും, സഹായങ്ങൾക്കും തൃശൂർ ചെമ്പൂക്കാവ് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലോ അക്ഷയകേന്ദ്രങ്ങളിലോ ജില്ലയിലെ കൃഷിഭവനുകളിലോ ബന്ധപ്പെടാവുന്നതാണ്.  ഫോൺ : 9383471425, 04872325208

ജലസേചന സംവിധാനങ്ങൾ സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടുകൂടി നടപ്പിലാക്കുന്നതിന് അപേക്ഷിക്കാം. നൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർധിപ്പിക്കുക, ഉയർന്ന ഉൽപാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലർ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാൻ കർഷകർക്ക് അവസരം ലഭിക്കുന്നു. ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതിയിൽ ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ളവർക്ക് 70 ശതമാനവും പദ്ധതി നിർബന്ധങ്ങളോടെ ധനസഹായമായി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 9383471422, 9383471423, 9383471425, 04872325208

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments