സൈക്കിളിൽ വിഷ്ണുവിന്റെ സമര യാത്ര പാലക്കാട് മുതൽ പാർലമെന്റ് വരെ

വിഷ്ണുവിന് യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി മണ്ണുത്തിയിൽ നൽകിയ സ്വീകരണം

മണ്ണുത്തി. പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ പ്രതിഷേധവുമായി സൈക്കിളിൽ സമര യാത്ര നടത്തുകയാണ് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സി വിഷ്ണു. പാലക്കാട് മുതൽ ഡൽഹിയിൽ ഇന്ത്യൻ പാർലമെന്റ് വരെ 2700 കിലോമീറ്റർ ദൂരം സൈക്കിളിൽ വിഷ്ണു പ്രതിഷേധ യാത്ര നടത്തും. 

തൃശ്ശൂർ ജില്ലയിലെ ആദ്യ സ്വീകരണം യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനിൽ വെച്ചു നൽകി. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു കല്ലറക്കൽ, ഒല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജിസൻ സണ്ണി, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സജാദ് ഇബ്രാഹിം,ജിഫിൻ ജോയ്, മണ്ഡലം ഭാരവാഹികൾ എന്നിവർ സ്വീകരണത്തിന്  നേതൃത്വം നൽകി.

വിഷ്ണുവിന്റെ സമരയാത്രയ്ക്ക് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി പീച്ചി റോഡ് ജങ്ഷനിൽ നൽകിയ സ്വീകരണം

യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ സ്വീകരണം നൽകി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.സി അഭിലാഷ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.  ഇന്ധന തീവെട്ടിക്കൊള്ളയിലൂടെ ജനങ്ങളെ  കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള  സാധാരണക്കാരന്റെ പ്രതിഷേധമാണ് ഈ യാത്രയെന്ന് അഭിലാഷ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജിത്ത് ചക്കോ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.യു മുത്തു, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ടിറ്റോ തോമസ്, ജെൻസൺ, മിന്റോ, രജീഷ്, തുടങ്ങിയവർ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery




Post a Comment

0 Comments