ഒല്ലൂർ. പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമുതലും കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, മുട്ടിൽ മരംമുറി, ഡോളർ കള്ളക്കടത്തു കേസ് എന്നിവയിൽ മുഖ്യമന്ത്രി നിക്ഷ്പക്ഷമായ അന്വേഷണം നേരിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലൂർ ജങ്ഷനിലെ കോർപറേഷൻ സോണൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. മുൻ ഡിസിസി പ്രസിഡന്റ് എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോണി ചിറയത്ത് അധ്യക്ഷത വഹിച്ചു . നേതാക്കളായ ജൈജു സെബാസ്റ്റ്യൻ, കെ.സി അഭിലാഷ്, ലീലാമ്മ തോമസ്,ജോസഫ് കാരക്കട, സുൽഫിക്കർ വട്ടകല്ല്, സോമൻ കൊളപ്പാറ, എം.യു മുത്തു, കെ.എൻ വിജയകുമാർ, ബ്ലെസ്സൺ വർഗീസ്, പ്രവീൺ രാജു, രതീഷ് കെ.ബി, ജിഫിൻ ജോയ്, അർജുൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.

0 Comments