ചെമ്പൂത്ര. ഭാരത് പെട്രോളിയം പമ്പിൽ 15 ദിവസമായി നടന്നുവന്നിരുന്ന ഗർ ഉത്സവം സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് അധ്യക്ഷത വഹിച്ചു. പമ്പിലെ ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
ആഘോഷപരിപാടികളുടെ ഭാഗമായി കൃഷി ഉത്സവം,നേത്ര ദാന ക്യാമ്പ് എന്നിവയും പെട്രോൾ പമ്പിൽ സംഘടിപ്പിച്ചിരുന്നു. സർവീസ് പ്രൊവൈഡർ റിട്ടേർഡ് മേജർ ബാബു വർഗീസ്, തൃശ്ശൂർ സി ആർ ഇ ഡെന്നി ഡി കോയിക്കര, ബിപിസിഎൽ സീനിയർ മാനേജർ ടി.എ ബാലാജി, അസിസ്റ്റന്റ് മാനേജർ രാജ്ഗുരു എസ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments