ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ മെറിറ്റ് അവാർഡുകൾ സമ്മാനിക്കുന്നു
പട്ടിക്കാട്. പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാദരം പരിപാടിയുടെ ഭാഗമായി എസ്എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു. കർഷക അവാർഡുകളും വിതരണം ചെയ്തു. ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. ബാങ്ക് പ്രസിഡന്റ് സിജി ചാക്കോ അധ്യക്ഷത വഹിച്ചു.
ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ ടീച്ചർ, പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റോയ് കെ ദേവസി, പഞ്ചായത്തംഗങ്ങളായ ഷൈജു കുരിയൻ, ഷൈലജ വിജയകുമാർ, കെ എസ് യു ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ബ്ലെസ്സൻ വർഗീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ജിഫിൻ ജോയ്, മുൻ ബാങ്ക് പ്രസിഡന്റ് എം.കെ ശിവരാമൻ, ബാങ്ക് വൈസ് പ്രസിഡണ്ട് സി.കെ ഷണ്മുഖൻ, ഡയറക്ടർമാരായ ഷാജി കീരിമോളയിൽ, കെ.ജെ റെജി, രാജു കാവ്യ ത്ത്, എം കെ ബാലകൃഷ്ണൻ,സൂസി തോമസ്, സി.വി ജോസ്,എ സി മത്തായി, ബാങ്ക് സെക്രട്ടറി ഇൻചാർജ് രാജിജോമി എന്നിവർ പ്രസംഗിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments