കെ.എഫ്.ആർ.ഐ.യിൽ നടന്ന മുളംതൈകളുടെ വിതരണം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ നിർവഹിക്കുന്നു
കണ്ണാറ. സെപ്തംബർ 18 ന് ലോക മുളദിനത്തിന്റെ ഭാഗമായി കെഎഫ് ആർഐ മുളംതൈകൾ വിതരണം ചെയ്തു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മുളസംരംഭകർക്ക് സംരംഭകത്വ സാധ്യതയുള്ള മുളയിനങ്ങളുടെ തൈകളാണ് വിതരണം ചെയ്തത്. കരകൗശല-ഫർണിച്ചർ നിർമാണം, കെട്ടിട നിർമാണം, ഭക്ഷ്യ ഉല്പന്നങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന തൈകളാണ് വിതരണം ചെയ്തതിൽ ഏറെയും. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എഫ്.ആർ.ഐ. രജിസ്ട്രാർ ഡോ. ടി.വി.സജീവ് അധ്യക്ഷനായി. ഡോ.കെ.ബി. മുഹമ്മദ് കുഞ്ഞി, ഡോ.വി.ബി. ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ അനീഷ് മേക്കര, രേഷ്മ സജീഷ്, ആരിഫ റാഫി, അജിത മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

0 Comments