തൃശൂർ. കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയില്‍ ജില്ലയില്‍ മാത്യകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരിക്കുകയാണ് തൃശൂർ ജനറല്‍ ആശുപത്രി. കോവിഡ് 19 ബാധിതരായ ഗര്‍ഭിണികളുടെ പ്രസവം എന്നത് സ്വകാര്യമേഖലയിലെ ആശുപത്രികളിലടക്കം എല്ലാ ആശുപത്രികളിലും ഒരു വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ തൃശൂർ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ആ വെല്ലുവിളി ഏറ്റെടുക്കുകയും കോവിഡ് ബാധിതരായ ഗര്‍ഭിണികളുടെ പ്രസവം ആശുപത്രിയില്‍ ആരംഭിക്കുകയും ചെയ്തു. ജില്ലയിലെ ഏറ്റവും അധികം പ്രസവം നടക്കുന്ന, സാധാരണക്കാരുടെ ആശ്രയമായ ജനറല്‍ ആശുപത്രിയില്‍ സെപ്റ്റംബർ 18 ശനിയാഴ്ച നൂറാമത്തെ, കോവിഡ് 19 ബാധിതയായ അമ്മയുടെ കണ്‍മണിയും പിറന്നു.
ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ശ്രീദേവിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകരുടേയും മറ്റു പ്രധാന വിഭാഗങ്ങളായ ജനറല്‍ മെഡിസിന്‍, അനസ്തീഷ്യ, ശിശുരോഗം എന്നിവയിലെ ഡോക്ടര്‍മാരുടേയും ആത്മാര്‍ത്ഥമായ കരുതലിന്റെയും ജാഗ്രതയുടെയും ഫലമായാണ് ഇത് സാധ്യമായത്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments