മിന്നൽ ചുഴലി: അടിയന്തര ധനസഹായം അനുവദിച്ചു

മിന്നൽ ചുഴലിയിൽ നാശനഷ്ടം നേരിട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കാനായി മന്ത്രി കെ. രാജൻ എത്തിയപ്പോൾ

പുത്തൂർ. പുത്തൂർ ഗ്രാമ പഞ്ചായത്തിൽ പെട്ട പുത്തൂർ, കൈനൂർ എന്നീ വില്ലേജുകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ മിന്നൽ ചുഴലിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം  അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകൾ നാളെ (സെപ്തംബർ 19) കാലത്ത് പത്തു മണിക്ക് പുത്തൂർ ഗ്രാമപഞ്ചായത്തിലെ എം.എ കാർത്തികേയൻ ആൻഡ് എം ശങ്കരൻകുട്ടി സ്മാരക കല്യാണ മണ്ഡപത്തിൽ വെച്ച് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ കൈമാറും. ചുഴലിക്കാറ്റിൽ 32 വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശം സംഭവിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ച മന്ത്രി കെ രാജൻ നാശ നഷ്ടം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. 27 കുടുംബങ്ങൾക്ക് വീടിനും നാല് കുടുംബങ്ങളുടെ കന്നുകാലി തൊഴുത്തിനും ആയി 14,22,100 രൂപ എസ് ഡി ആർ ഫണ്ടിൽനിന്നും അടിയന്തര ധനസഹായമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനുള്ള തീരുമാനവും ആയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery



Post a Comment

0 Comments