കൊവിഡ് ബാധിച്ച് മരിച്ചു; സംസ്കാരത്തിന് നേതൃത്വം നൽകി വാർഡ് മെമ്പർ

വിലങ്ങന്നൂർ. നെല്ലിമുളയിൽ പരേതനായ കൃഷ്ണൻ ഭാര്യ രാജമ്മ (75)  യാണ് കൊവിഡ് ബാധിച്ച് മരിച്ചത്.  വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ സംസ്കാരം നടത്തി. മക്കൾ: സജൻ, നിശാന്ത്, ഷൈലജ. മരുമകൾ: അശ്വതി. രാജമ്മയുടെ മകൻ കൊവിഡ്  ബാധിച്ച് ഐസിയുവിലും  മറ്റ് കുടുംബാംഗങ്ങൾ ക്വറന്റീനിലും ആയതിനാൽ  വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി വടക്കും പാടം പൊതുശ്മശാനത്തിൽ കൊണ്ടുവന്ന് സംസ്കാരം നടത്തിയത്. ഷൈജുവിനൊപ്പം സുഹൃത്തുക്കളായ കെ.വി ബിനു, ദീപക്, അജോഷ് ഗർവ്വാസിസ്, ആംബുലൻസ് ഡ്രൈവറായ റിജോ എന്നിവർ പി പി ഇ കിറ്റണിഞ്ഞ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിലങ്ങന്നൂർ വാർഡിലെ ആദ്യ കൊവിഡ് മരണമാണിത്. പ്രതിസന്ധി ഘട്ടത്തിൽ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താൻ ചെയ്തതെന്ന് ഷൈജു കുരിയൻ പറഞ്ഞു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery

Post a Comment

0 Comments