സ്‌കൂളുകൾ തുറക്കാം: ലോകാരോഗ്യ സംഘടന

രാജ്യത്ത് പല സംസ്ഥാനങ്ങളിലും മുതിർന്നവരെപ്പോലെ കുട്ടികളിലും കോവിഡ് വന്നു പോയി എന്നും ദില്ലിയിൽ ഒമ്പതു മുതൽ പന്ത്രണ്ട് വരെ സ്‌കൂളുകൾ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു എന്നും ചൂണ്ടിക്കാട്ടി രാജ്യത്ത് സ്‌കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന (World Health Organization). സീറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നും മൂന്നാം തരംഗം കുട്ടികളെ ബാധിക്കും എന്ന പ്രചാരണം അശാസ്ത്രീയമാണെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.  

ഐസിഎംആർ നടത്തിയ സിറോ സർവ്വെയിൽ  ആറു മുതൽ 9 വയസ്സുവരെയുള്ള കുട്ടികളിൽ 57.2 ശതമാനം പേരിൽ ആന്റി ബോഡി കണ്ടെത്തി. പതിനൊന്നിനും പതിനേഴിനും ഇടയ്ക്കുള്ളവരിൽ ഇത് 61.6 ശതമാനമാണ്. രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകൾ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നിൽക്കുകയാണ്.

പ്രതിവാര കോവിഡ് കേസുകൾ 6.2 ശതമാനം കുറഞ്ഞ് രണ്ട് ലക്ഷത്തിൽ എത്തി നിൽക്കുന്നത് കോവിഡ് രണ്ടാം തരംഗം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി വിദഗ്ധർ അഭിപ്രായപ്പെടുന്നു

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments