ഹർത്താലിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ നടത്തിയ പ്രതിഷേധ ധർണ്ണ
പട്ടിക്കാട്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ കൃഷി നിയമങ്ങൾക്ക് ഒരു വർഷം തികയുന്ന വേളയിലാണ് പ്രതിഷേധ സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശവ്യാപകമായി സംയുക്ത കിസാൻ മോർച്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പട്ടിക്കാട് സെന്ററിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും സമരവും സംഘടിപ്പിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ച സമരപരിപാടി സിഐടിയു ജില്ല കമ്മിറ്റിയംഗം കെ.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി ഏരിയ കമ്മിറ്റിയംഗം വിനോദ് തെക്കുംപാടം, സിഐടിയു നേതാക്കളായ പി.വി സുദേവൻ, സാവിത്രി സദാനന്ദൻ, എം.പി സാബു, കർഷക സംഘം പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി വിൽസൻ ചെമ്പനാൽ, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ, ഡോ. പ്രദീപ്കുമാർ (എഐടിയുസി) തുടങ്ങിയവർ പ്രസംഗിച്ചു. പോലീസ് സ്‌റ്റേഷനു മുന്നിൽ നിന്ന ആരംഭിച്ച് പഞ്ചായത്ത് ഓഫീസ് വരെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ റാലി മഴയെ തുടർന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments