ആൽപ്പാറ. സി പി എം ആൽപ്പാറ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് കമ്മിറ്റി പരിധിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്എസ്എൽസി , പ്ലസ് ടു വിദ്യാർത്ഥികളായ 24 കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു. ഓൺലൈൻ പഠനത്തിനായി ഒരു വിദ്യാർത്ഥിക്ക് സ്മാർട്ട്ഫോൺ സമ്മാനിച്ചു. മണ്ടൻ ചിറയിൽ വെച്ചു നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം ഇ.എം വർഗീസ്, ജയ്സൺ സാമുവൽ കെ.വി ജോസ് എന്നിവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments