പാണഞ്ചേരി വൈഎംസിഎ പ്രസിഡണ്ട് സാമുവൽ ഫ്രാൻസിസ് നിര്യാതനായി


പട്ടിക്കാട്. പാണഞ്ചേരി വൈഎംസിഎ പ്രസിഡണ്ട് പട്ടിക്കാട് സിറ്റിഗാർഡനിൽ പുലിക്കോട്ടിൽ പുള്ളൂക്കാരൻ ഫ്രാൻസിസ് കശീശ്ശയുടെ മകൻ സാമുവേൽ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് (സെപ്തംബർ 27 തിങ്കൾ) ഉച്ചകഴിഞ്ഞ് 4 മണിക്ക് കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.  ഭാരതീയ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ സ്‌റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ ആയിരുന്നു. 23-ാമത് തൃശ്ശൂർ ഓപ്പൺ ഗ്രൂപ്പിന്റെ സ്ഥാപക നേതാവുമായിരുന്നു.  പാണഞ്ചേരി വൈസ്‌മെൻ ക്ലബ്ബ് ഇന്റർനാഷണൽ മുൻ  പ്രസിഡണ്ടായിരുന്ന അദ്ദേഹം  പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കേന്ദ്ര ട്രസ്റ്റി ഓഫീസിൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല. മക്കൾ: സുമി, സ്മിത. മരുമക്കൾ: ജോസ്, റെജി.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery 

Post a Comment

0 Comments