മലയോര കർഷകർക്ക് പട്ടയം: ഒടുവിൽ ജോർജ്ജ് താടി എടുത്തു > ചെരുപ്പണിഞ്ഞു



പട്ടിക്കാട്. 766 ദിവസം നീണ്ടു നിന്ന വ്രത സമരം ജോർജ്ജ് കാക്കശ്ശേരി അവസാനിപ്പിക്കുകയാണ്. ഇക്കാലമത്രയും നീട്ടി വളർത്തിയ താടി വടിച്ചു. കാലിൽ നിന്ന് ഊരിയെറിഞ്ഞ ചെരുപ്പ് വീണ്ടും ധരിച്ചു. മലയോര കർഷകർക്ക് പട്ടയം ലഭ്യമായി തുടങ്ങിയ സാഹചര്യത്തിലാണ് ഈ സമരം അവസാനിപ്പിക്കുന്നതെന്ന് ജോർജ്ജ് പറഞ്ഞു. 2016 മുതൽ പട്ടയ സമരത്തിന് നേതൃത്വം നൽകുന്ന മലയോര സംരക്ഷണ സമിതിയുടെ ജനറൽ കൺവീനറാണ് ജോർജ്ജ് കാക്കശ്ശേരി. 2019 ആഗസ്റ്റ് 7 ന് തൃശൂർ കളക്ടറേറ്റിൽ സമരക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് തലമുണ്ഡനം ചെയ്തും താടി നീട്ടിയും ചെരുപ്പുകൾ ഉപേക്ഷിച്ചുമുള്ള വ്രത സമരം ജോർജ് ആരംഭിച്ചത്. ഇതിനിടെ 221 തവണ തല മുണ്ഡനം നടത്തി. 

ഈ മാസം 14 മുതൽ  റവന്യൂ വകുപ്പ് മലയോര കർഷകർക്ക് പട്ടയം നൽകി തുടങ്ങി. കൂടുതൽ പേർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഒല്ലൂർ എം എൽ എയും സംസ്ഥാന റവന്യൂ മന്ത്രിയുമായ കെ. രാജൻ ഉറപ്പുനൽകുകയും ചെയ്തിരുന്നു. വ്രതസമരത്തിന്റെ സമാപനം ഫാ. ജോർജ്ജ് കണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സമരസമിതി അംഗങ്ങളായ എം.കെ ജോയി, മോൻസി ചെറുകാനായിൽ, സോണി, ബാബു മാത്യു കാലായിൽ എന്നിവർ പ്രസംഗിച്ചു.

Follow this link to join Prime News Pananchery WhatsApp group: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

Post a Comment

0 Comments